നയൻസിന്റെയും വിക്കിയുടെയും വിവാഹം ആഘോഷമാക്കാൻ ആരാധകർ
നയൻ താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം ജൂൺ മാസത്തിൽ ഉണ്ടാകുമെന്ന് റിപ്പോർട്ട്.
അജിത്തിനെ നായകനാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുൻപ് വിവാഹം നടത്താനാണ് ഇരുവരും ഒരുങ്ങുന്നത്. കഴിഞ്ഞ വർഷമാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചത്.
ഇൗ വർഷം അവസാനമാണ് അജിത് - വിഘ്നേഷ് ശിവൻ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത്.
അജിത് ചിത്രത്തിൽ നയൻതാരയാണ് നായിക. ജൂൺ മാസത്തിൽ വിവാഹം നടത്താൻ ഇരുവരും തീരുമാനിച്ചെന്നും തീയതി വൈകാതെ വെളിപ്പെടുത്തുമെന്നുമാണ് റിപ്പോർട്ട് .
നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ.
അതേസമയം വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതുവാക്കുല രണ്ടു കാതൽ ഏപ്രിൽ 28ന് റിലീസ് ചെയ്യും.
റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണി എന്ന കഥാപാത്രമായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് കാതുവാക്കുല രണ്ടു കാതൽ.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ 12 മില്ല്യണിലേറെ പേരാണ് കണ്ടത്.
സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ ലളിത് കുമാർ എസ്. എസും റൗഡി പിക് ചേഴ്സിന്റെ ബാനറിൽ നയൻതാരയും വിഘ്നേഷ് ശിവനും ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |