അടി ഒന്നിനും പരിഹാരമല്ല
കണ്ണൂർ: കെ-റെയിൽ സമരക്കാർക്കാരുടെ നേർക്കുള്ള പൊലീസിന്റ അടി സ്വാഭാവിക പ്രതികരണമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, അടി ഒന്നിനും പരിഹാരമല്ലെന്നും, അടിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ- റെയിലിനായി സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കും. മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വില കൊടുക്കും. യു.ഡി.എഫുകാർ മാറ്റിയ സർവേക്കല്ല് എൽ.ഡി.എഫ് പ്രവർത്തകർ പുനഃസ്ഥാപിക്കുന്നതിൽ എന്താണ് തെറ്റ് ?. കല്ല് പിഴുതെറിയാൻ കോൺഗ്രസും ബി.ജെ.പിയും ഇറങ്ങുമ്പോൾ സ്വാഭാവിക പ്രതികരണങ്ങൾ ഉണ്ടാവും. കെ -റെയിൽ സംവാദത്തിൽ ഐ.ടി വിദഗ്ദ്ധൻ ജോസഫ് സി. മാത്യുവിനെ മാറ്റിയത് സർക്കാരല്ല. സംവാദത്തിന് മുൻകൈയെടുത്തത് കെ- റെയിൽ കോർപ്പറേഷനാണ്. അതെല്ലാം കെ റെയിൽ കോർപ്പറേഷന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടിയേരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |