കൊച്ചി: മണിപ്പാൽസിഗ്ന ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് 'മണിപ്പാൽസിഗ്ന പ്രോഹെൽത്ത്പ്രൈം' പ്ലാൻ എന്ന പേരിൽ പുതിയ ഇൻഷ്വറൻസ് പ്ലാൻ അവതരിപ്പിച്ചു. ഇത് ഒരു സമഗ്ര ഹെൽത്ത്കെയർ ഇൻഷ്വറൻസ് പ്ലാനാണ്. ആശുപത്രിയിൽ കിടത്തിചികിത്സയുടെ എല്ലാത്തരം ചെലവുകളും മാത്രമല്ല, ഡോക്ടർ കൺസൾട്ടേഷനും രോഗ നിർണയ പരിശോധനകൾക്കും ഫാർമസി ചെലവുകൾക്കുമുള്ള കാഷ്ലെസ് ഒ.പി.ഡി കവറേജും ലഭ്യമാക്കും. ആശുപത്രിയിൽ പ്രവേശിപ്പിച്ചുള്ള ചികിത്സാസമയത്തെ മെഡിക്കൽ ഇതര ചെലവുകൾക്കും ഈ പ്ലാൻ പരിരക്ഷ നൽകും.
മണിപ്പാൽ സിഗ്ന പ്രോഹെൽത്ത് പ്രൈം മൂന്ന് വ്യത്യസ്ത പ്ലാനുകളിലാണ് ഉള്ളത്.
മൊത്തത്തിലുള്ള ആശുപത്രി ചെലവുകൾക്കായി 'മണിപ്പാൽസിഗ്ന പ്രോഹെൽത്ത് പ്രൈം പ്രൊട്ടക്ട്'
ആശുപത്രി ചെലവുകൾക്ക് പുറമെ പണരഹിത ഒ.പി.ഡി കവറേജിന് മണിപ്പാൽസിഗ്ന പ്രോഹെൽത്ത് പ്രൈം അഡ്വാന്റേജ്'
പ്രമേഹം, അമിതവണ്ണം, ആസ്ത്മ, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് മണിപ്പാൽസിഗ്ന പ്രോഹെൽത്ത് പ്രൈം ആക്ടീവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |