SignIn
Kerala Kaumudi Online
Thursday, 19 September 2024 1.47 AM IST

ഗോവൻ പള‌ളിമു‌റ്റത്ത് ഡയറക്‌ടർ സർ തിരക്കിലാണ്; ബറോസ് ലൊക്കേഷനിലെ പുതിയ വീഡിയോ

Increase Font Size Decrease Font Size Print Page
barroz

നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' അതിന്റെ പ്രഖ്യാപന സമയം മുതൽ ശ്രദ്ധയാകർഷിച്ച ചിത്രമാണ്. ചരിത്രവും ഫാന്റസിയും ചേർന്ന ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നതും മലയാളത്തിന്റെ പ്രിയതാരം തന്നെയാണ്. ഇപ്പോഴിതാ സമൂഹമാദ്ധ്യമങ്ങളിലൂടെ ചിത്രത്തിന്റെ ഷൂട്ടിന്റെ പുതിയ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.

മോഹൻലാൽ ഫാൻസ് ‌ക്ളബ് എന്ന ഫേസ്‌ബുക്ക് പേജിൽ വന്ന വീഡിയോയിൽ സംവിധായകനായ മോഹൻലാൽ ഗോവയിലെ പനാജിയിലുള‌ള പ്രസിദ്ധമായ പള‌ളിയുടെ മുൻപിലെ ലൊക്കേഷനിൽ നിർദ്ദേശങ്ങൾ നൽകുന്നതാണ് കാണുന്നത്. 2021 മാർച്ച് 24ന് ഔദ്യോഗികമായി ലോഞ്ച് ചെയ്‌ത ചിത്രം പ്രഖ്യാപിച്ചത് 2019 ഏപ്രിലിലാണ്. ആശിർവാദ് സിനിമ നിർമ്മിക്കുന്ന ചിത്രത്തിൽ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്‌ത ജിജോയുടെതാണ് കഥ. പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങി സ്‌പാനിഷ് താരങ്ങളടക്കം വൻ താരനിരയാണ് ചിത്രത്തിലുള‌ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOAN CHURCH, MOHANLAL SHOOT, BAROZ DIRECTOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.