SignIn
Kerala Kaumudi Online
Friday, 20 September 2024 12.19 PM IST

സി.ഇ.പി.എ: നേട്ടം കുറിച്ച് മലബാർ ഗോൾഡ്

Increase Font Size Decrease Font Size Print Page
malabar

 കരാറിലെ ആദ്യ ഗുണഭോക്താവ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്

കോഴിക്കോട്: ഇന്ത്യ-യു.എ.ഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സി.ഇ.പി.എ)​ ആദ്യ ഗുണഭോക്താവെന്ന പട്ടംചൂടി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്. കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് നികുതിയിളവോടെ ആഭരണങ്ങൾ കയറ്റുമതി ചെയ്യാനുള്ള ആദ്യ അനുമതി മലബാർ ഗോൾഡിനാണ്.

ഇതിനുള്ള ഷിപ്പ്‌മെന്റ് സർട്ടിഫിക്കറ്റ് ഇന്ത്യയുടെ വാണിജ്യ സെക്രട്ടറി ബി.വി.ആർ.സുബ്രഹ്മണ്യൻ മലബാർ ഗോൾഡിന് കൈമാറി. ഇതുപ്രകാരം മലബാർ ഗോൾഡ് കയറ്റുമതി ചെയ്‌ത ആഭരണങ്ങൾ യു.എ.ഇയിലെത്തി.

സ്വർണം ഇറക്കുമതിക്കുള്ള അഞ്ചുശതമാനം നികുതിയാണ് കരാർ പ്രകാരം യു.എ.ഇ ഒഴിവാക്കിയത്. മലബാർ ഗോൾഡിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ - മാർക്കറ്റ് ടു ദ വേൾഡ്" ഉദ്യമത്തിന് കരുത്തേകുന്നതാണ് മേയ് ഒന്നിന് പ്രാബല്യത്തിൽ വന്ന സി.ഇ.പി.എ കരാറെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി.അഹമ്മദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, CEPA, MALABAR GOLD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.