കൊച്ചി: ടൂറിസം മേഖലയുടെ വികസനത്തിന് അന്യസംസ്ഥാനങ്ങളുമായുള്ള സഹകരണം പ്രധാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കേരള ട്രാവൽ മാർട്ട് (കെ.ടി.എം) കൊച്ചിയിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ് അദ്ധ്യക്ഷനായിരുന്നു.
പ്രമുഖ വ്യവസായി എം.എ. യൂസഫലി മുഖ്യാതിഥിയായി. അഡി. ചീഫ് സെക്രട്ടറി ഡോ. വേണു.വി, കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ടൂറിസം ഡയറക്ടർ വി.ആർ. കൃഷ്ണതേജ, കെ.ടി.ഡി.സി ചെയർമാൻ പി.കെ. ശശി, എം.ഡി വി. വിഘ്നേശ്വരി, ഇന്ത്യ ടൂറിസം റീജിയണൽ ഡയറക്ടർ മുഹമ്മദ് ഫാറൂഖ്, കെ.ടി.എം സെക്രട്ടറി ജോസ് പ്രദീപ്, എബ്രഹാം ജോർജ്, റിയാസ് അഹമ്മദ്, ഇ.എം. നജീബ് തുടങ്ങിയവർ സംബന്ധിച്ചു. ഐ.പി.എൽ മാതൃകയിൽ നടക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ വിളംബര പ്രദർശനവും ഉദ്ഘാടനച്ചടങ്ങിന് മുമ്പ് നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |