SignIn
Kerala Kaumudi Online
Friday, 20 September 2024 2.07 AM IST

അജിത്തിന്റെ നായികയായി മഞ്ജു വാര്യർ, കൂടെ മോഹൻലാലും; സൂപ്പർസ്റ്റാറുകൾ ആദ്യമായി ഒന്നിക്കുന്നു? ത്രില്ലടിച്ച് ആരാധകർ

Increase Font Size Decrease Font Size Print Page

ajith-manju-mohanlal

കുറച്ച് ദിവസങ്ങളായി സിനിമാ ലോകത്തുനിന്നും വരുന്ന റിപ്പോർട്ടുകൾ ആരാധകരെ സംബന്ധിച്ചിടത്തോളം ത്രില്ലടിപ്പിക്കുന്നതാണ്. വലിമൈയ്ക്ക് ശേഷം അജിത്തും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന എ കെ 61 ൽ നായികയായെത്തുന്നത് മലയാളത്തിന്റെ സൂപ്പർസ്റ്റാ‌ർ മഞ്ജു വാര്യർ ആണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ നടി ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. എഴുത്തുകാരനായ ശ്രീധർ പിള്ള ട്വിറ്ററിലൂടെ മഞ്ജു വാര്യർ എ കെ 61 ൽ സെെൻ ചെയ്‌തുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അണിയറപ്രവർത്തകരുടെ ഭാഗത്ത് നിന്നും ഔദ്യാ​ഗിക വിശദീകരണങ്ങൾ ഒന്നും വന്നിട്ടില്ല.

ajith-manju

റിപ്പോർട്ടുകൾ ശരിയായാൽ അസുരന് ശേഷം മഞ്ജു വാര്യര്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാകും ഇത്. അജിത്തിന്റെ 61-ാം ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. മോഹൻലാലും എ.കെ 61 ന്റെ ഭാഗമാകുമെന്ന് നേരത്തെ സംസാരമുയർന്നിരിന്നു.

മരയ്ക്കാറിന്റെ ലൊക്കേഷനിൽ അജിത്ത് എത്തിയത് ഈ ചർച്ചകളുടെ പ്രാധാന്യം വർദ്ധിപ്പിച്ചു. അജിത്തിനൊപ്പം മോഹൻലാൽ എത്തുമോ എന്നതിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ബോണി കപൂർ നിര്‍മിക്കുന്ന എ.കെ 61ന്റെ ഷൂട്ടിം​ഗ് ഹൈദരാബാദിൽ പുരോ​ഗമിക്കുകയാണ്.

ajith-mohanlal

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AJITH, MOHANLAL, TJ VINODH, MANJU WARRIER, AK 61
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.