പ്രണയം വെളിപ്പെടുത്തുന്നില്ല ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്സണും, ഹോളിവുഡ് നടൻ എഡ് വെസ്റ്റ്വിക്കും. എന്നാൽ ഇരുവരും എപ്പോഴും ഒരുമിച്ചാണെന്നും പുതിയ കാമുകനായ എഡ് വെസ്റ്റ്വിക്കിനൊപ്പം ജീവിതം എമി ആഘോഷിക്കുകയാണെന്നും പാപ്പരാസികൾ .കൈകൾ കോർത്ത് തെരുവിലൂടെ ചിരിച്ച് ഉല്ലസിച്ച് നടന്നു നീങ്ങുന്ന എമിയുടെയും എഡ് വെസ്റ്റ്വിക്കിന്റെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമത്തിൽ ഏറ്റെടുത്തു ആരാധകർ. മാസങ്ങളായി ഇരുവരെയും കുറിച്ച് ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. എ.എൽ. വിജയ് ആര്യയെ നായകനാക്കി ഒരുക്കിയ മദ്രാസിപ്പട്ടണം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തുമ്പോൾ എമിക് പതിനെട്ടു വയസ്. 2018ൽ ഷങ്കർ സംവിധാനം ചെയ്ത 2-0ൽ ആണ് എമി അവസാനമാ യി അഭിനയിച്ച ചിത്രം. അതിനുശേഷമാണ് എമി അമ്മയാകുന്നത്. 2019ൽ ആണ് എമിക്കും മുൻ കാമുകൻ ജോർജിനും മകൻ പിറന്നത്.എന്നാൽ 2015ലാണ് എമിയും ജോർജും പ്രണയിക്കാൻ തുടങ്ങിയത്. ശേഷമാണ് എമി കുഞ്ഞിന് ജന്മം നൽകിയത്. ലിവിങ് റിലേഷനിലായിരുന്ന എമിയും ജോർജും കഴിഞ്ഞ വർഷം വിവാഹിതരാകാൻ തീരുമാനിച്ചിരുന്നു. ലോക്ഡൗണിനു ശേഷം കേട്ട വാർത്ത ഇരുവരും പിരിഞ്ഞുവെന്നാണ്. മകൻ ആൻഡ്രിയാസിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടെയാണ് എഡ് വെസ്റ്റ്വിക്കിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ഡിസംബറിൽ സൗദി അറേബ്യയിലെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് എമിയും എഡ് വെസ്റ്റ്വിക്കും ആദ്യമായി കണ്ടുമുട്ടിയത്. അവിടെ നിന്ന് ആരംഭിച്ചതായിരുന്നു ഇരുവരുടെയും സൗഹൃദം. ബോളിവുഡ് നടൻ പ്രതീക് ബബ്ബർ, ബോക്സിങ് താരം ജോ സെൽകിർക് എന്നിവരെയും എമി പ്രണയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |