തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് ഡീസൽ) കൂട്ടിച്ചേർക്കൽ വിജ്ഞാപനങ്ങളിൽ ഉൾപ്പെട്ട, സ്വീകാര്യമായ അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് 11, 12, 13 തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ കെമിസ്ട്രി (സീനിയർ) - പട്ടികവർഗ തസ്തികയിലേക്ക് 18 ന് രാവിലെ 8.30 മണിക്കും നോൺ വൊക്കേഷണൽ ടീച്ചർ ഫിസിക്സ് (സീനിയർ) - പട്ടികവർഗ തസ്തികയിലേക്ക് 18 ന് രാവിലെ 9 മണിക്കും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള കരകൗശല വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ മാനേജർ/മാനേജർ ഗ്രേഡ് 2 തസ്തികയിലേക്ക് 18 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
എഴുത്തുപരീക്ഷ
കേരള ഗവൺമെന്റ് സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിൽ അസിസ്റ്റന്റ് കന്നട ട്രാൻസ്ലേറ്റർ ഗ്രേഡ് 2 തസ്തികയിലേക്ക് മെയ് 17 ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകുന്നേരം 4 മണിവരെ എഴുത്തുപരീക്ഷ.
പരീക്ഷാതീയതി മാറി
11 ന് നടത്താൻ നിശ്ചയിച്ചിരുന്ന ലാബ് അറ്റൻഡർഅർഹതാനിർണയ പരീക്ഷ 20 ലേക്ക് മാറ്റി.
വകുപ്പുതല പരീക്ഷയിൽ മാറ്റം
വകുപ്പുതല പരീക്ഷയിൽ 12 ന് രാവിലെ 10.30 മുതൽ 11.45 വരെ നടത്താനിരുന്ന സെക്കൻഡ് ക്ലാസ് ലാംഗ്വേജ് ടെസ്റ്റ് (തമിഴിൽ നിന്നും മലയാളത്തിലേക്ക് ), (കന്നടയിൽ നിന്നും മലയാളത്തിലേക്ക് ) എന്ന വിവരണാത്മക പരീക്ഷ 13 ന് ഉച്ചയ്ക്കുശേഷം 2 മണിക്ക്.
പി.എസ്.സി ചോദ്യങ്ങൾ യൂ ട്യൂബിൽ നിന്ന്
പകർത്തിയെന്ന് പരാതി
തിരുവനന്തപുരം: പി.എസ്. സി പഠനത്തിനായി ട്യൂബ് ചാനലുകളിൽ പ്രചരിക്കുന്ന ചോദ്യങ്ങൾ അതേ പടി പരീക്ഷയ്ക്ക് പകർത്തിയെന്ന പരാതിയുമായി ഉദ്യോഗാർത്ഥികൾ. ഇക്കഴിഞ്ഞ ഏപ്രിൽ 30 ന് പി.എസ്.സി നടത്തിയ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് -2 തസ്തികയുടെ (കാറ്റഗറി നമ്പർ: 277/ 2018) ഡിക്ടേഷൻ ആൻഡ് ട്രാൻസ്ക്രിപ്റ്റ് പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളാണ് യൂ ട്യൂബ് ലിങ്ക് സഹിതം പി.എസ്.എസി ചെയർമാന് പരാതി നൽകിയത്.
പരീക്ഷയുടെ ചോദ്യപേപ്പർ യുട്യൂബ് ചാനലുകളിൽനിന്ന് അപ്പാടെ പകർത്തിയതാണന്നും ചാനലുകളിൽ മാസങ്ങൾക്ക് മുമ്പ് വിശദീകരിച്ച ചോദ്യങ്ങൾ തന്നെയാണ് പരീക്ഷയ്ക്ക് വന്നതെന്നും പരാതിക്കാർ പറയുന്നു. 2018 -ൽ നടന്ന ആദ്യഘട്ട പരീക്ഷയിൽ വിജയിച്ച് പട്ടികയിൽ ഉൾപ്പെട്ടവർക്കായുള്ള സ്കിൽ പരീക്ഷയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |