തൃശൂർ: കേരളത്തിലെ ആരോഗ്യരംഗം ലോകത്തിന് മാതൃകയാണെന്നും ആതുരസേവന രംഗത്തോടുള്ള മലയാളികളുടെ ആഭിമുഖ്യം അത്ഭുതപ്പെടുത്തുന്നതാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. ആരോഗ്യ ശാസ്ത്രസർവകലാശാലയുടെ രണ്ടാമത്തെ സെനറ്റിന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു ചാൻസലർ കൂടിയായ അദ്ദേഹം.
കൊവിഡ് കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ സമർപ്പണത്തിന്റെയും ത്യാഗസന്നദ്ധതയുടെയും പേരിൽ അവരെ സല്യൂട്ട് ചെയ്യുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചെറുപട്ടണങ്ങളിൽ പോലും മലയാളി ഡോക്ടർമാരും നഴ്സുമാരുമുണ്ട്.
ആരോഗ്യമന്ത്രി വീണാജോർജ്, പി.ബാലചന്ദ്രൻ എം.എൽ.എ, വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |