SignIn
Kerala Kaumudi Online
Friday, 20 September 2024 3.48 PM IST

സഹകാരികളുടെ ജെ.ആർ ഒാഫീസ് കൂട്ടധർണ്ണ ഇന്ന്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം: അടിക്കടി നിയമഭേദഗതി വരുത്തി സഹകരണസംഘങ്ങളെ രാഷ്ട്രീയമായി തകർക്കുന്നതിനെതിരെ സഹകരണജനാധിപത്യവേദിയുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരമൊഴികെ എല്ലാ ജില്ലകളിലെയും ജോയിന്റ് രജിസ്ട്രാർ ഒാഫീസുകൾക്ക് മുന്നിൽ സഹകാരികളുടെ കൂട്ടധർണ്ണ നടത്തുമെന്ന് സഹകരണ ജനാധിപത്യവേദി ചെയർമാൻ കരകുളം കൃഷ്ണപിള്ള അറിയിച്ചു.മിൽമ പിടിച്ചെടുക്കാൻ മാത്രം നിരവധി നിയമഭേദഗതികളാണ് സർക്കാർ കൊണ്ടുവന്നത്.ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് കെട്ടിക്കിടക്കുമ്പോഴും നിക്ഷേപകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. സംസ്ഥാനത്തെ സഹകരണമേഖലയ്ക്കെതിരെ റിസർവ്വ് ബാങ്ക് കൊണ്ടുവരുന്ന പുതിയ വ്യവസ്ഥകൾക്കെതിരെ സംസ്ഥാനസർക്കാർ പ്രതികരിക്കുന്നില്ലെന്നും കൃഷ്ണപിള്ള കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: DHARNA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.