ലണ്ടന്: ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട്മുണ്ടിൽ നിന്ന് നോർവേക്കാരനായ സൂപ്പർതാരം എർലിംഗ് ഹാലാൻഡ് അടുത്ത സീസണിൽ ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർസിറ്റിയിലേക്കെന്ന് സൂചന. ഇക്കാര്യത്തിൽ സിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത ആഴ്ച ഉണ്ടായേക്കും. നേരത്തേ റയൽ മാഡ്രിഡും ഹാലാൻഡിനെ സ്വന്തമാക്കാൻ രംഗത്തിറങ്ങിയിരുന്നു.
ഈ സീസണിന്റെ അവസാനത്തോടെ താൻ ക്ലബ്ബ് വിടുമെന്ന് ഹാലാൻഡ് ഡോർട്ട്മുണ്ട് അധികൃതരെ അറിയിച്ചിട്ടുണ്ട്. ബുണ്ടസ് ലീഗയിൽ ഡോർട്ട്മുണ്ടിന്റെ അവസാന മത്സരം ശനിയാഴ്ച ഹെർത്തയ്ക്കെതിരേയാണ്. അതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.
2020-ൽ സാൽസ്ബർഗിൽ നിന്നാണ് ഹാലാൻഡ് ഡോർട്ട്മുണ്ടിലെത്തിയത്. ഡോർട്ട്മുണ്ടിനായി 88 മത്സരങ്ങളിൽ നിന്ന് 85 ഗോളുകൾ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ 20 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |