ഗാന്ധിനഗർ: സർക്കാരിന്റെ വിവിധ പദ്ധതികളുടെ ഉപഭോക്താക്കൾക്കായി ഗുജറാത്തിൽ സംഘടിപ്പിച്ച പരിപാടിക്കിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പരിപാടിക്കിടെ സംവദിച്ച കാഴ്ച പരിമിതിയുള്ളയാളുടെ മകൾക്ക് ഭാവിയിൽ ഡോക്ടർ ആകണമെന്നുള്ള ആഗ്രഹം സഫലമാക്കുന്നതിനായി സഹായവും പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്തു. ഗുജറാത്തിലെ ബരൂച്ചിൽ നടന്ന 'ഉത്‌ക്കർഷ് സമാരോഹ്' എന്ന പരിപാടിക്കിടെയാണ് പ്രധാനമന്ത്രി സഹായം വാഗ്ദ്ധാനം ചെയ്തത്.
#WATCH | While talking to Ayub Patel, one of the beneficiaries of govt schemes in Gujarat during an event, PM Modi gets emotional after hearing about his daughter's dream of becoming a doctor & said, "Let me know if you need any help to fulfill the dream of your daughters" pic.twitter.com/YuuVpcXPiy
— ANI (@ANI) May 12, 2022
ജില്ലയിൽ അർഹതയുള്ളവർക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നൽകുന്ന സർക്കാരിന്റെ നാല് പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയാണ് ബരൂച്ചിൽ നടന്നത്. ഇതിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി സംബന്ധിക്കുകയായിരുന്നു. കാഴ്ച സംബന്ധിച്ച് വിഷമങ്ങൾ നേരിടുന്ന അയൂബ് പട്ടേലിന്റെ മകൾക്കാണ് മോദി രക്ഷകനായത്. പ്രധാനമന്ത്രിയോട് സംസാരിക്കുന്നതിനിടെ തന്റെ പ്രതിസന്ധികളും മക്കളുടെ പഠനത്തെ സംബന്ധിച്ച കാര്യങ്ങളും അയൂബ് പങ്കുവച്ചിരുന്നു. മാത്രമല്ല മകൾക്ക് ഭാവിയിൽ ഡോക്ടർ ആകണമെന്നാണ് ആഗ്രഹമെന്നും അയൂബ് മോദിയോട് വെളിപ്പെടുത്തി. തന്റെ പിതാവിന്റെ വിഷമതകൾ കേട്ട മകളും കരയാൻ തുടങ്ങി. ഇത് കണ്ട് വികാരാധീനനായ പ്രധാനമന്ത്രി സഹായ വാഗ്ദ്ധാനങ്ങളും ആശംസകളും നേരുകയായിരുന്നു.
അതേസമയം, സർക്കാർ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളുടെ അഭാവം മൂലം അവ കടലാസിൽ തന്നെ ഒതുങ്ങുകയോ അല്ലെങ്കിൽ അർഹതയില്ലാത്ത ആളുകൾ പ്രയോജനപ്പെടുത്തുകയോ ചെയ്യുകയാണെന്ന് പ്രധാനമന്ത്രി പരിപാടിക്കിടെ പറഞ്ഞു.
വിധവകൾക്കും വയോധികർക്കും നിരാലംബരായ പൗരന്മാർക്കും സഹായം നൽകുന്ന പദ്ധതികളുടെ പൂർണമായ ഉപയോഗം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉത്ക്കർഷ് പരിപാടി സർക്കാർ സംഘടിപ്പിച്ചത്. നാല് പദ്ധതികളിലുമായി ആകെ 12,854 ഗുണഭോക്താക്കളെ ജില്ലാ ഭരണകൂടം കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |