യുവാൻഡേ : മദ്ധ്യ കാമറൂണിൽ ചെറുവിമാനം വനത്തിൽ തകർന്ന് വീണ് 11 മരണം. തലസ്ഥാനമായ യുവാൻഡേയ്ക്ക് 150 കിലോമീറ്റർ വടക്ക് കിഴക്കുള്ള നാൻഗ എബോകോ മേഖലയിൽ ബുധനാഴ്ചയാണ് വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. സ്വകാര്യ കമ്പനിയായ ദ കാമറൂൺ ഓയിൽ ട്രാൻസ്പോർട്ടേഷൻ ഉപയോഗിച്ചിരുന്ന ചാർട്ടേഡ് വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകട കാരണം വ്യക്തമല്ല. യുവാൻഡേയിൽ നിന്ന് രാജ്യത്തിന്റെ കിഴക്കുള്ള ബെലാബോയിലേക്കായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |