തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാംഘട്ട നൂറുദിന പരിപാടിയിയുടെ ഭാഗമായുള്ള കൃഷി വകുപ്പിന്റെ 'ഞങ്ങളും കൃഷിയിലേക്ക്" പദ്ധതിയിൽ സെക്രട്ടേറിയറ്റ് ഗാർഡനിൽ പച്ചക്കറിത്തൈകൾ നട്ടു. മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാരുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം ഉദ്യമങ്ങൾ പ്രതീക്ഷയേകുന്നതാണെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരുടെ കുടുംബങ്ങളിലേക്ക് പച്ചക്കറിത്തൈകളും വിത്തുകളും നൽകി കാർഷിക സംസ്‌കാരം പ്രോത്സാഹിപ്പിക്കും. തുടർന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ വിത്തുകളും പച്ചക്കറിത്തൈകളും വിതരണം ചെയ്‌തു.