കോട്ടയം രമേഷിനെയും മാല പാർവതിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വി.എം. അനിൽ സംവിധാനം ചെയ്യുന്ന പാളയം പി.സി നിലമ്പൂരിൽ ചിത്രീകരണം പുരോഗമിക്കുന്നു. സിവിൽ പൊലീസ് ഓഫീസർ ചന്ദ്രൻനായർ എന്ന കഥാപാത്രത്തെയാണ് കോട്ടയം രമേഷ് അവതരിപ്പിക്കുന്നത്. ഭാര്യ വത്സലയുടെ വേഷത്തിൽ മാല പാർവതി എത്തുന്നു. ചന്ദ്രൻനായരുടെ ഔദ്യോഗിക ജീവിതത്തിലെ ചില സംഭവവികാസങ്ങൾ കുടുംബ, ത്രില്ലർ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ധർമ്മജൻ ബോൾഗാട്ടി, ബിനു അടിമാലി, ഉല്ലാസി പന്തളം, ആന്റണി ഏലൂർ, നിയ, മഞ്ജു പത്രോസ് എന്നിവരാണ് മറ്റു താരങ്ങൾ. റാഫ് മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് സത്യചന്ദ്രൻ പൊയിൽകാവ്, ബിജിലേഷ് കുടുവാളൂർ എന്നിവർ ചേർന്നാണ് രചന. ഛായാഗ്രഹണം പ്രദീപ് നായർ, പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് സുജിത് അയനിക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |