പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ഷെയ്ഖ് ഖലീഫ ബിൻസായിദ് അൽനഹ്യാൻ ക്ഷേമരാജ്യത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ഭരണാധികാരിയായിരുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സന്തോഷവും മാത്രമാണ് അദ്ദേഹം ആഗ്രഹിച്ചത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ലക്ഷോപലക്ഷം ജനങ്ങൾ അദ്ദേഹത്തിന്റെ കാരുണ്യം അനുഭവിച്ചിട്ടുണ്ട്. ഒരു ക്ഷേമരാഷ്ട്രത്തിന്റെ എല്ലാ ചേരുവകളോടും കൂടി യു.എ.ഇ ആധുനിക ലോകത്തിന് മുന്നിൽ തല ഉയർത്തി നിൽക്കുന്നത് അദ്ദേഹത്തെപ്പോലുള്ള ഭരണാധികാരികളുടെ മികവ് കൊണ്ടുകൂടിയാണ്. സാധാരണക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിലും രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു.
സാമ്പത്തികമായും സാംസ്കാരികമായും രാജ്യത്തിന്റെ ഉന്നതി അദ്ദേഹം ലക്ഷ്യംവച്ചു. യു.എ.ഇ എന്ന രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമായ പ്രവാസികളുമായി ഹൃദയബന്ധം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു. മുസ്ലിം ലീഗിന്റെ പ്രവാസി സംഘടനയായ കെ.എം.സി.സിക്ക് യു.എ.ഇയിൽ നിന്ന് ലഭിച്ച അംഗീകാരങ്ങൾ അവിസ്മരണീയമാണ്. പ്രവാസികളെ ചേർത്തുനിർത്തുന്ന യു.എ.ഇയുടെ നയമാണ് ഇതിന് സഹായകമായത്. അദ്ദേഹത്തോടുള്ള ആദരസൂചകമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ഒരു ദിവസത്തെ പരിപാടികൾ മാറ്റിവച്ചു.
(മുസ്ലിം ലീഗ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |