അബുദാബി: അന്തരിച്ച യു എ ഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തി ഹിന്ദു ക്ഷേത്രം. അബുദാബിയിലെ ബോചസന്വസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ (ബാപ്സ്) ക്ഷേത്രമാണ് യു എ ഇ പ്രസിഡന്റിന് വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത്.
പ്രിയപ്പെട്ട ഭരണാധികാരി ഷെയ്ക്ക് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ രാജകുടുംബത്തിനും യുഎഇയിലെ ജനങ്ങൾക്കും ലോകത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതായി ക്ഷേത്ര ഭരണസമിതിയുടെ പ്രസ്താവനയിൽ പറയുന്നു. സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും കേന്ദ്രമാകാനും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും ദീപസ്തംഭമായി മാറാനും ശൈഖ് ഖലീഫയുടെ നേതൃത്വത്തിലൂടെ യു എ ഇയ്ക്ക് സാധിച്ചെന്നും വരും ദിവസങ്ങളിലും ബാപ്സ് ക്ഷേത്രത്തിലും വിശ്വാസികളുടെ വീടുകളിലും പ്രത്യേക പ്രാർത്ഥനകൾ നടത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |