മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ കിരീടം ഉറപ്പിച്ചു കഴിഞ്ഞ റയൽ മാഡ്രിഡ് ലെവാന്റെ യെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തകർത്തു. ഹാട്രിക്കുമായി കളം നിറഞ്ഞ വിനീഷ്യസ് ജൂനിയറാണ് റയലിന്റെ ഗംഭീര ജയത്തിന് പിന്നിലെ പ്രധാന സൂത്രധാരൻ. വിനീഷ്യസിന്റെ മൂന്ന് ഗോളുകൾക്കും അസിസ്റ്റ് നൽകിയ ലൂക്ക മൊഡ്രിച്ചും മിന്നിത്തിളങ്ങി. മെൻഡി, ബെൻസേമ, റോഡ്രിഗോ എന്നിവർ ഓരോ ഗോൾ വീതം നേടി.
തോൽവിയോടെ ലെവാന്റെ ലാലിഗയിൽ നിന്ന് ഈ സീസണിൽ തരം താഴ്ത്തപ്പെടുമെന്ന് ഉറപ്പായി. 36 മത്സരങ്ങളിൽ നിന്ന് 29 പോയിന്റ് മാത്രമുള്ള അവർ ഏറ്റവും അവസാന സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള റയലിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 84 പോയിന്റുണ്ട്. ആദ്യ പകുതിയിൽ റയൽ 4 ഗോൾ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |