കൊല്ലം: ജോലിക്കിടെ കിണറിടിഞ്ഞുണ്ടാകുന്ന അപകടങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അടുത്തിടെ ജില്ലയിൽ മൂന്നോളം ദുരന്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തൊഴിൽ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും അടിയന്തര ഇടപെടൽ നടത്തണം. മണ്ണ് സംരക്ഷണ വകുപ്പിനെ കൂടി ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം പരിശോധന നടത്തണം. അപകടത്തിൽപ്പെട്ട തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ചികിത്സാ സൗകര്യവും സഹായവും ഉറപ്പാക്കണം. ഇത് സംബന്ധിച്ച് സി.ഐ.ടി.യു തൊഴിൽ മന്ത്രിക്കും ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകുമെന്ന് ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |