SignIn
Kerala Kaumudi Online
Friday, 20 September 2024 7.33 PM IST

മഞ്ജു വാര്യർ ഹൈദരാബാദിൽ

Increase Font Size Decrease Font Size Print Page

അജിത് ചിത്രത്തിന്റെ പൂജ 28ന്

ചിത്രീകരണം 29ന്

manju

അജിത് , മഞ്ജു വാര്യർ ചിത്രത്തിന്റെ പൂജ മേയ് 28ന് ചെന്നൈയിൽ നടക്കും. ചിത്രീകരണം 29ന് ഹൈദരാബാദിൽ ആരംഭിക്കും. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തല 61 എന്നാണ് താത്കാലികമായി നൽകിയിരിക്കുന്ന പേര്. അജിത്തിന്റെ കഴിഞ്ഞ ചിത്രമായ വലിമൈ സംവിധാനം ചെയ്തതും എച്ച്. വിനോദാണ്. ഒരു ബാങ്ക് കൊള്ളയാണ് അജിത്, മഞ്ജു വാര്യർ ചിത്രത്തിന്റെ പ്രമേയം. ഹൈദരാബാദിനു പുറമെ ചെന്നൈയിലും ചിത്രീകരണം ഉണ്ടാവും. മഞ്ജു വാര്യരും അജിത്തും ആദ്യമായാണ് ഒന്നിക്കുന്നത്. ധനുഷ് നായകനായ അസുരനിലൂടെയാണ് മഞ്ജു വാര്യരുടെ തമിഴ് അരങ്ങേറ്റം.2019ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മഞ്ജു വാര്യർ മികച്ച പ്രകടനം കാഴ്ചവച്ചു. മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് സിനിമയാണ് അജിത് ചിത്രം. മലയാളത്തിൽ മേരീ ആവാസ് സുനോ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ ഒരുക്കുന്ന ജാക്ക് എൻ ജിൽ ആണ് അടുത്ത റിലീസ്. മേയ് 20ന് ജാക്ക് എൻ ജിൽ തിയേറ്ററിൽ എത്തും. വെള്ളരി പട്ടണം, പടവെട്ട്, ആയിഷ എന്നീ ചിത്രങ്ങളും റിലീസിന് ഒരുങ്ങുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MANJU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.