ന്യൂഡൽഹി: കേരളത്തിൽ മഴ അതിശക്തമാകുമ്പോൾ വെന്തുരുകി ഉത്തരേന്ത്യൻ ജനത. ഡൽഹിയിലും ഉത്തർപ്രദേശിലും താപനില 49ഡിഗ്രി സെൽഷ്യസ് പിന്നിട്ടു. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലും കിഴക്കൻ മദ്ധ്യപ്രദേശിലുമാണ് ഓറഞ്ച് അലർട്ട്.
രാജസ്ഥാനിൽ നിലവിൽ യെല്ലോ അലർട്ടാണ്. ഇവിടെ ശനിയാഴ്ച 48ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഈ പ്രദേശങ്ങളിൽ ഉഷ്ണതരംഗവുമുണ്ടായി. വിദർഭയിലും ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ ശാസ്ത്രജ്ഞൻ നരേഷ് കുമാർ പറഞ്ഞു. ജമ്മുകാശ്മീരിൽ മേഘാവൃതമായ ആകാശത്തിനും സാദ്ധ്യതയുണ്ട്. വരും ദിവസങ്ങളിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ചൂട് കുറയാൻ ഇത് കാരണമായേക്കും. ഉത്തർപ്രദേശിൽ തിങ്കളാഴ്ച വരെ ഉഷ്ണതരംഗം തുടരും. മദ്ധ്യപ്രദേശിലും അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗമുണ്ടാകുമെങ്കിലും തീവ്രത കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |