SignIn
Kerala Kaumudi Online
Saturday, 21 September 2024 3.55 AM IST

മസ്തിഷ്കം മുതൽ വൃഷണം വരെയുള്ള ഭാഗങ്ങളെ ബാധിക്കും; ഒരു കാലത്ത് മരുന്നായി ഉപയോഗിച്ചത് വില്ലനെയെന്ന് ആരോഗ്യ വിദഗ്ദ്ധർ

Increase Font Size Decrease Font Size Print Page

cannabis-affected-brain

പല രാജ്യങ്ങളിലും നിയമപ്രകാരം ഉപയോഗിക്കാവുന്ന ലഹരിയാണ് കഞ്ചാവ്. പണ്ട് കാലത്ത് പല ചികിത്സയ്ക്കും ഇത് ഒരു മരുന്നായി ഉപയോഗിച്ചിട്ടുണ്ട്. ഇപ്പോഴും പല ശാസ്ത്രജ്ഞരും കഞ്ചാവിന്റെ ഗുണങ്ങളെ പറ്റി പഠിച്ചു വരികയാണ്. എന്നാൽ അതിന്റെ ഉപയോഗം ശരീരത്തെ മാരക രോഗങ്ങളിലേക്ക് തള്ളിവിട്ടേക്കാം. നിരന്തരം ഇത് ഉപയോഗിച്ചിരുന്നവർ അത് നിറുത്തിയാലും തൊട്ടടുത്ത തലമുറയെയും കഞ്ചാവ് ബാധിച്ചേക്കാം.

മദ്യപാനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് കരളിനെയാണ്. പുകവലി ബാധിക്കുന്നത് ശ്വാസകോശത്തെയും. എന്നാൽ കഞ്ചാവ് ഉപയോഗം ബാധിക്കുന്നത് ഏത് അവയവത്തെയാണെന്ന് അറിയുമോ? മസ്തിഷ്കം മുതൽ വൃഷണം വരെയുള്ള വിവിധ ഭാഗങ്ങളെ ഇത് ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്.

cannabis-affected-brain

എങ്ങനെ പ്രവർത്തിക്കുന്നു?

കഞ്ചാവിലെ ടെട്രഹൈഡ്രോകനാബിനോൾ (ടിഎച്ച്സി) എന്ന വസ്തുവാണ് അത് ഉപയോഗിക്കുന്ന സുഖകരമായ ഒരു തരം അനുഭൂതി നൽകുന്നത്. കഞ്ചാവ് കത്തിച്ച് ഉപയോഗിക്കുന്നതിലൂടെ ശ്വാസകോശത്തിലെത്തുന്ന ടിഎച്ച്സി അവിടെ നിന്ന് രക്തത്തിലേക്കും, ശേഷം മസ്തിഷ്കത്തിലേക്കും എത്തും. അതിന് ശേഷമാണ് ഇത് ശരീരത്തിലെ കോശങ്ങളിലേക്ക് പോകുന്നത്.

പുകവലിക്കുന്ന രൂപത്തിലല്ലാതെ ഭക്ഷ്യവസ്തുക്കളായ ബിസ്കറ്റ്, ഗമ്മുകൾ, കേക്കുകൾ എന്നിവയുടെ രൂപത്തിലും കഞ്ചാവ് ലഭിക്കും. വായയിലൂടെ ആമാശയത്തിലും അവിടെ നിന്ന് കുടലിലേക്കുമെത്തുന്ന കഞ്ചാവിലെ ടിഎച്ച്സി ദഹനവ്യവസ്ഥയിലൂടെയാണ് രക്തത്തിലേക്കെത്തുന്നത്. ഇവിടെ നിന്ന് മസ്തിഷ്കത്തിലേക്കും ശേഷം വിവിധ കോശങ്ങളിലേക്കും എത്തും.

1. മസ്തിഷ്കം

കഞ്ചാവിന്റെ നിരന്തരമായുള്ള ഉപയോഗം വളരെ ഗുരുതര പ്രശ്നങ്ങളാണ് മസ്തിഷ്കത്തിനുണ്ടാക്കുന്നത്. ശ്രദ്ധ, പഠനം, ഓർമ, ബുദ്ധി എന്നീ കാര്യങ്ങളെ ഇത് ബാധിക്കും. പെട്ടന്നുള്ള തീരുമാനമെടുക്കൽ ഒന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടായേക്കാം. മസ്തിഷ്കത്തിലെ ന്യൂറോണുകൾക്ക് നാശം സംഭവിക്കുന്നതാണ് ഇതിന് കാരണം.

2. ശ്വാസകോശം

സിഗററ്റ് ഉപയോഗിക്കുന്നരുടെ ശ്വാസകോശത്തിനുണ്ടാകുന്ന അതേ പ്രശ്നങ്ങളാണ് കഞ്ചാവ് വലിക്കുന്നവരുടെ ശ്വാസകോശത്തിനുമുണ്ടാവുക. സ്പോഞ്ച് പോലെയുള്ള ഈ അവയവത്തെ ദഹിപ്പിക്കാൻ പോന്ന ശക്തി കഞ്ചാവിനുണ്ട്.

3. രോഗപ്രതിരോധം

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനങ്ങളെയും ടിഎച്ച്സി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

4. ഹൃദയം

സാധാരണ ഒരു വ്യക്തിയുടെ ഹൃദയം മിനിറ്റിൽ 50-70 തവണയാണ് ഇടിക്കുന്നത്. എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഹൃദയമിടിപ്പ് വളരെയേറെ കൂടുതുന്നതായി കാണപ്പെടാറുണ്ട്. കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയുടെ ഹൃദയം മിനിറ്റിൽ അധികമായി 20 മുതൽ 50 തവണ വരെ ഇടിക്കാറുണ്ട്. അതിനാൽ ഇത്തരക്കാരിൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാദ്ധ്യത വളരെക്കൂടുതലാണ്.

5. മാനസിക പ്രശ്നം

ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മാനസിക പ്രശ്നങ്ങളും കഞ്ചാവ് സമ്മാനിക്കാറുണ്ട്. ഉത്കണ്ഠ, ചിത്തഭ്രമം, വിഷാദം തുടങ്ങിയ പ്രശ്നങ്ങളാണ് പൊതുവേ ഇത്തരക്കാരിൽ കാണപ്പെടുന്നത്. നിരന്തര ഉപയോഗം ഇതിനെ കൂടുതൽ വഷളാക്കും. ബുദ്ധിഭ്രമം (സൈക്കോസിസ്) സ്കിസോഫ്രീനിയ പോലുള്ള മാരക പ്രശ്നങ്ങളാണ് നിരന്തര ഉപയോക്താക്കളെ കാത്തിരിക്കുന്നത്.

cannabis-affected-brain

6. ജീനുകൾ

കഞ്ചാവ് നിങ്ങളുടെ ജീനുകൾക്ക് തകരാറുണ്ടാക്കാൻ പോന്ന തരത്തിൽ ശരീരത്തിൽ മാറ്റങ്ങളുണ്ടാക്കിയേക്കാം. അതായത് നിങ്ങൾ കഞ്ചാവിന്റെ ഉപയോഗത്തിൽ നിന്ന് മുക്തനായി വന്നാലും ഭാവിയിൽ നിങ്ങൾക്കുണ്ടായേക്കാവുന്ന കുട്ടിയ്ക്ക് വലിയ മാനസിക പ്രശ്നങ്ങളുണ്ടായെന്ന് വരാം.

7. വിശപ്പ്

കഞ്ചാവ് ശരീരത്തിലെ വിശപ്പ് വർദ്ധിപ്പിക്കുകയും അത് വഴി ശരീരഭാരം ക്രമാതീതമായി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ക്രമേണ മാരക രോഗങ്ങളായ ക്യാൻസറിലേക്കും എയ്ഡ്സിലേക്കും വഴി വച്ചേയ്ക്കാം.

8. കുടൽ/ ആമാശയം

കുടലിന്റെയും ആമാശയത്തിന്റെയും പ്രവർത്തനങ്ങളുടെ താളത്തിൽ പിഴവ് വരുത്തുക വഴി ദഹനത്തെ ഇത് ബാധിച്ചേക്കാം.

9. കണ്ണ്

കഞ്ചാവിലെ രാസവസ്തുക്കൾ കണ്ണിനുള്ളിലെ മർദ്ദം കുറയ്ക്കും. മൂന്ന് നാല് മണിക്കൂർ വരെ ഇത് നീണ്ടുനിന്നേക്കാം. നിരന്തരം ഇത് ഉപയോഗിക്കുന്നത് കണ്ണിന്റെ മർദ്ദത്തിൽ ഇടക്കിടെ വ്യത്യാസം വരുത്തുകയും അത് ക്രമേണ കോശങ്ങളെയും കണ്ണിന്റെ ആരോഗ്യത്തെയും ബാധിക്കും.

10. രക്തക്കുഴലുകൾ

കഞ്ചാവിന്റെ ഉപയോഗം രക്തസംവഹനത്തിന്റെ വേഗതയിൽ വ്യതിയാനങ്ങളുണ്ടാക്കും.

11. വൃഷണങ്ങൾ

വൃഷണത്തിൽ ട്യൂമർ ഉണ്ടാകാനുള്ള സാദ്ധ്യത കഞ്ചാവ് വർദ്ധിപ്പിക്കും. ഇത് ക്രമേണ വൃഷണത്തിൽ ക്യാൻസർ ഉണ്ടാക്കിയേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HEALTH, LIFESTYLE HEALTH, CANNABIS, BRAIN, CELLS, HEART, LUNGS, BLOOD, EYES, MARIJUANA, GANJAV
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.