തിരുവനന്തപുരം: ആക്ഷൻ കൗൺസിൽ ഒഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ നാളെ 2.30ന് ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിക്കും. തിരുവനന്തപുരം ബി.ടി.ആർ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്യും. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, നുവാൽസ് മുൻ വൈസ് ചാൻസലർ ഡോ.എൻ. കെ.ജയകുമാർ, എം.എ.അജിത്കുമാർ, ജയചന്ദ്രൻ കല്ലിംഗൽ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |