SignIn
Kerala Kaumudi Online
Thursday, 26 September 2024 10.15 AM IST

ഡോ. ജി. വേണുഗോപാൽ ശങ്കേഴ്സിൽ ചുമതലയേറ്റു

Increase Font Size Decrease Font Size Print Page
venugopal-

കൊല്ലം: പ്രശസ്ത യൂറോളജിസ്റ്റ് ഡോ. ജി. വേണുഗോപാൽ ശങ്കേഴ്സ് ആശുപത്രി ഒ.പി വിഭാഗത്തിൽ ചുമതലയേറ്റു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മുൻ മേധാവിയാണ്. 35 വർഷത്തെ സ്തുത്യർഹ സേവനത്തിനിടെ ഇരുന്നൂറോളം മസ്തിഷ്ക മരണം സംഭവിച്ച ദാതാവിൽ നിന്ന് ലഭിച്ച വൃക്ക ഉപയോഗിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ ആദ്യമായി കീഹോൾ സർജറിയിലൂടെ വൃക്ക രോഗങ്ങൾക്ക് ഓപ്പറേഷൻ നടത്തി. ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളായ എൻ. രാജേന്ദ്രൻ, പി. സുന്ദരൻ, അനിൽ മുത്തോടം, മെഡിക്കൽ സൂപ്രണ്ടും സീനിയർ ന്യൂറോളജിസ്റ്റുമായ ഡോ. കെ.എൻ. ശ്യാം പ്രസാദ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മീന അശോകൻ എന്നിവർ അദ്ദേഹത്തെ സ്വാഗതം ചെയ്തു. തുടർന്ന് ആർ. ശങ്കർ സ്മാരകത്തിൽ പുഷ്പാർച്ചനയും ദീപം തെളിക്കലും നടന്നു. ഡോ. ജി. വേണുഗോപാലിന്റെ സേവനം തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ ലഭ്യമാണ്. ഫോൺ: 0474 2756500, 2756000.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.