SignIn
Kerala Kaumudi Online
Thursday, 26 September 2024 4.15 AM IST

അമിത രോമവളർച്ചയ്ക്ക് കാരണങ്ങൾ പലത്, പാർശ്വഫലങ്ങളില്ലാതെ വീട്ടിലിരുന്ന് ഈ സൗന്ദര്യ പ്രശ്നം മാറ്റാം

Increase Font Size Decrease Font Size Print Page
excessive-hair-growth

മിക്ക സ്ത്രീകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് അമിത രോമവളർച്ച. പുരുഷന്മാരെ പോലെ താടിയും മീശയുമൊക്കെ വളരുന്ന അവസ്ഥയാണിത്. പാരമ്പര്യമായി ചില സ്ത്രീകളിൽ കട്ടിയുള്ള രോമങ്ങൾ കണ്ടുവരാറുണ്ട്. ഭക്ഷണരീതിയും, അണ്ഡാശയ രോഗങ്ങളുമൊക്കെയാണ് അമിത രോമവളർച്ചയ്ക്ക് കാരണം.

അമിത രോമം സ്ത്രീകളുടെ ആത്മവിശ്വസം ഇല്ലാതാക്കാറുണ്ട്. രോമം കളയാൻ ഷേവ് ചെയ്യുകയോ, വാക്സിംഗ് പോലുള്ള രീതികൾ തിരഞ്ഞെടുക്കുകയോ ചെയ്യുന്നവരുണ്ട്. ഇതുകൊണ്ട് താത്ക്കാലിക ആശ്വാസം മാത്രമേ ഉണ്ടാകൂ. ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും പഴയപടിയാകും. ലേസർ പോലുള്ള ചികിത്സ പരിഹാരമാണെങ്കിലും ഇതിന് വലിയ സാമ്പത്തിക ചെലവ് ഉണ്ട്.


വീട്ടിലിരുന്നുകൊണ്ട്, വലിയ സാമ്പത്തിക ചെലവില്ലാതെ അമിത രോമവളർച്ച കുറയ്ക്കാൻ ചില സൂത്രങ്ങളുണ്ട്. തേനും മഞ്ഞളും യോജിപ്പിച്ച് മുഖത്ത് തേച്ചുപിടിപ്പിക്കുന്നത് നല്ലൊരു പരിഹാരമാണ്. മുഖത്തിന് തിളക്കം കൂട്ടാനും ഇത് സഹായിക്കുന്നു.


കടലമാവ് കുഴമ്പ് രൂപത്തിലാക്കി മുഖത്ത് തേച്ചുപിടിപ്പിക്കുന്നതും അമിത രോമവളർച്ചയെ തടയുന്നു. തേനും പഞ്ചസാരയും യോജിപ്പിച്ച് മുഖത്തിടുന്നതും നല്ലൊരു ഔഷധമാണ്. അലർജിയോ മറ്റോ ഉള്ളയാളാണെങ്കിൽ ചർമരോഗ വിദഗ്ദ്ധന്റെ അഭിപ്രായം തേടുന്നതാണ് അഭികാമ്യം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: EXCESSIVE HAIR GROWTH, WOMEN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.