തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്തൃ പട്ടികയിൽ സൂപ്പർ ചെക്കിംഗ് കഴിഞ്ഞപ്പോൾ ഉള്ളത് 5,01,652 പേർ. 9,20,260 പേരാണ് അപേക്ഷിച്ചിരുന്നത്. തദ്ദേശസ്ഥാപന തലത്തിൽ പരിശോധന നടത്തിയപ്പോൾ 5,81,689 പേരായി കുറഞ്ഞിരുന്നു. തുടർന്നാണ് ജില്ലാ തലത്തിൽ സൂപ്പർ ചെക്കിംഗ് നടത്തിയത്. പട്ടികയിൽ ഉൾപ്പെട്ടവരിൽ 3,24,328പേർ ഭൂമിയുള്ളവരും 1,77,324പേർ ഭൂമിയില്ലാത്തവരുമാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻ പറഞ്ഞു.
കരട് പട്ടിക ജൂൺ പത്തിന് പുറത്തിറക്കും. തുടർന്ന് രണ്ട് തവണകളായി അപ്പീൽ നൽകാൻ അവസരമുണ്ടാകും. ജൂൺ 14വരെ അപ്പീൽ നൽകാം. 10ദിവസത്തിനുള്ളിൽ തീർപ്പാക്കും. അപ്പീൽ തള്ളപ്പെട്ടവർക്കും ആദ്യഘട്ടത്തിൽ അപ്പീൽ നൽകാത്തവർക്കും രണ്ടാം ഘട്ടത്തിൽ ജൂൺ 30നുള്ളിൽ കളക്ടർക്ക് നൽകാം. ഇവ ജൂലൈ 14നകം തീർപ്പാക്കും. ആഗസ്റ്റ് 16ന് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |