മാന്നാർ : സംസ്ഥാന സർക്കാരിന്റ നൂറുദിനവുമായി ബന്ധപ്പെട്ട് 'തെളിനീർ ഒഴുകും നവകേരളം' സമ്പൂർണ ജല ശുചിത്വയജ്ഞത്തിന്റെ ഭാഗമായി മാന്നാർ ഗ്രാമപഞ്ചായത്തിൽ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു. പഞ്ചായത്ത്ഓഫീസ് പടിക്കൽനിന്നും ആരംഭിച്ച ജലനടത്തം കുട്ടംപേരൂർആറിന്റെ മുട്ടേൽ ഇട്ടിനാർകടവിലെത്തി സമാപിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മസേന എന്നിവർ പങ്കെടുത്ത ജലനടത്തം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു.
മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽശ്രദ്ധേയം, സ്ഥിരംസമിതി അദ്ധ്യക്ഷൻ സലിം പടിപ്പുരക്കൽ , ഗ്രാമപഞ്ചായത്തംഗങ്ങളായ വി.ആർ.ശിവപ്രസാദ്, അനീഷ് മണ്ണാരേത്ത്, ശാന്തിനി, സുനിത എബ്രഹാം, സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിരാ ദാസ്, ഗ്രാമസേവകർ മനോജ്, വിഷ്ണു എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.പി ബിജു നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |