SignIn
Kerala Kaumudi Online
Friday, 26 April 2024 8.35 PM IST

അം, അഃ തിരിച്ചെത്തും, പാഠപുസ്തകത്തിൽ

malayalam

തിരുവനന്തപുരം: ഈ വരുന്ന അദ്ധ്യയന വർഷം ഒന്നാം ക്ളാസിലെയും രണ്ടാം ക്ളാസിലെയും പാഠപുസ്തകങ്ങളിൽ അക്ഷരമാല ഇടം നേടുമ്പോൾ തിരികെ എത്തുന്നത് സ്വരാക്ഷരങ്ങളിലെ അം, അഃ എന്നിവ കൂടിയാണ്. 2012 മുതൽ മലയാളം അക്ഷരമാലയിൽ നിന്ന് മാറ്റി നിറുത്തപ്പെട്ടിരുന്നു, 'അം' എന്ന അനുസ്വാരവും 'അഃ' എന്ന വിസർഗവും. പാഠപുസ്തകത്തിന്റെ ഒന്നാം വാല്യം അച്ചടി കഴിഞ്ഞതിനാൽ ഒന്നാം ക്ളാസിലെ മൂന്നാം വാല്യത്തിലും രണ്ടാം ക്ളാസിലെ രണ്ടാം വാല്യത്തിലും ഉൾപ്പെടുത്തിയാണ് അക്ഷരമാല പ്രസിദ്ധീകരിക്കുക. ഇതോടെ അനുസ്വാരവും വിസർഗവും ഉൾപ്പെടെ സ്വരാക്ഷരങ്ങൾ 15ഉം വ്യഞ്ജനാക്ഷരങ്ങൾ 25ഉം മദ്ധ്യമങ്ങൾ 5ഉം ഊഷ്മാക്കൾ രണ്ടും ഘോഷി ഒന്നും ദ്രാവിഡ മദ്ധ്യമം മൂന്നും ചേർന്ന് വീണ്ടും മലയാള അക്ഷരമാല 51 ആയി മാറുകയാണ്. ഒന്നാം ക്ളാസിലെ കുട്ടികൾ ആശയം മനസിലാക്കി വാചകം തിരിച്ചറിഞ്ഞശേഷം വേണം അക്ഷരം പഠിക്കാനെന്നതാണ് നിലവിലെ രീതി. അതുകൊണ്ടാണ് മൂന്നാം വാല്യത്തിൽ അക്ഷരമാല ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ആദ്യം അക്ഷരമാല കൈപ്പുസ്തകമായോ പ്രത്യേകം നോട്ടീസായി അച്ചടിച്ച് നൽകാനോ തീരാമാനിച്ചെങ്കിലും പിന്നീടത് വേണ്ടെന്നുവച്ചു. ഔദ്യോഗിക ഭാഷാ വകുപ്പിന്റെ ലിപി പരിഷ്കരണ സമിതിയുടെ നിർദ്ദേശപ്രകാരമാണ് പാഠപുസ്തകങ്ങളിൽ അക്ഷരമാല കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഈ വർഷം തന്നെ അക്ഷരമാല ഉണ്ടാകണമെന്നത് തന്റെ ആഗ്രഹംകൂടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു.

 അക്ഷരമാല:

സ്വരാക്ഷരങ്ങൾ

 അ ആ ഇ ഈ ഉ ഊ ഋ എ ഏ ഐ ഒ ഓ ഔ അം അഃ

വ്യഞ്ജനാക്ഷരങ്ങൾ

 ക ഖ ഗ ഘ ങ

 ച ഛ ജ ഝ ഞ

 ട ഠ ഡ ഢ ണ

 ത ഥ ദ ധ ന

 പ ഫ ബ ഭ മ

മദ്ധ്യമങ്ങൾ

 യ ര ല വ ശ

ഊഷ്മാക്കൾ

 ഷ സ

ഘോഷി

 ഹ

ദ്രാവിഡമദ്ധ്യമങ്ങൾ

 ള ഴ റ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MALAYALAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.