SignIn
Kerala Kaumudi Online
Saturday, 21 September 2024 3.54 AM IST

വീണ്ടും പറന്നുയരാനൊരുങ്ങി ജെറ്റ് എയർവേയ്സ്; പ്രവർത്തനം പുനരാരംഭിക്കുന്നത് മൂന്ന് വർഷത്തിന് ശേഷം

Increase Font Size Decrease Font Size Print Page
jet-airways

ന്യൂഡൽഹി: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും പറന്നുയരാനൊരുങ്ങി ജെറ്റ് എയർവേയ്സ്. സർവീസുകൾ പുനരാരംഭിക്കാനായി ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനിൽ (ഡി ജി സി എ) നിന്ന് ഇന്നാണ് കമ്പനിയ്ക്ക് എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എ ഒ സി) ലഭിച്ചത്.

ജെറ്റ് എയർവേയ്സിന്റെ അഞ്ച് ഫ്ലൈറ്റുകളുടെ ലാൻഡിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്നാണ് ഡി ജി സി എ കമ്പനിയ്ക്ക് ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് നൽകിയത്. മേയ് 15 നും 17 നുമാണ് പരീക്ഷണ ലാൻഡിംഗ് നടത്തിയത്. പരീക്ഷണപ്പറക്കലിന്റെയും ലാൻഡിംഗിന്റെയും സമയത്ത് ഡി ജി സി എ ഉദ്യോഗസ്ഥരും വിമാനത്തിനുള്ളിലുണ്ടായിരുന്നു.

നരേഷ് ഗോയലിന്റെ ഉടമസ്ഥതയിലായിരുന്ന ജെറ്റ് എയർവേയ്സ് ഇനി പ്രവ‌ർത്തനം നടത്തുക ജലാൻ കൽറോക്ക് കൺസോർഷ്യത്തിന് കീഴിലായിരിക്കും. ജൂലായ് സെപ്തംബർ പാദത്തിലായിരിക്കും ജെറ്റ് എയർവെയ്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, JET AIRWAYS, JET, NEWS360, NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.