കൊല്ലം: ജി.ദേവരാജൻ ശക്തിഗാഥ ശാഖ കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചതിന്റെ പത്താം വാർഷികാഘോഷത്തിന്റെ സമാപനം നാളെ നടക്കും. വൈകിട്ട് 5.30ന് കടപ്പാക്കട സ്പോർട്സ് ക്ലബിൽ നടക്കുന്ന സമ്മേളനം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ആഘോഷത്തിന്റെ ഭാഗമായി ‘രാഗമാലികാ മാധുരി’ എന്നപേരിൽ ഫേസ്ബുക്കിൽ ലൈവ് പ്രോഗ്രാം നടത്തിവരുന്നു. കുട്ടികൾക്കായി ‘ദേവരാഗാമൃതം 2022’ ഓൺലൈൻ ഗാനാലാപന മത്സരവും സംഘടിപ്പിച്ചു. വിജയികൾക്ക് നാളെ സമ്മാനങ്ങൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോ.ദീപ്തി പ്രേം, സെക്രട്ടറി സന്തോഷ് ഇരവിപുരം, ട്രഷറർ ബി.പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |