അസഹിഷ്ണുതയുടെ വൈറസ് തുർക്കിയെയും റഷ്യയെയും ഒരുപോലെ ബാധിച്ചിരിക്കുന്നോ? നാറ്റോ രാജ്യങ്ങൾക്കിടയിൽ ഒരു ചേരിതിരിവ് ആസന്നമോ? ഫിൻലൻഡിനെയും സ്വീഡനെയും അകറ്റിനിർത്താൻ ഇത്ര ധൈര്യം തുർക്കിക്ക് എങ്ങനെ കിട്ടുന്നു? അധികാരത്തിന്റെ ഭാഗമാകാന്‍ പോലും മത്സരമാണ് യൂറോപ്പിലെങ്ങും. റഷ്യയുടെ ഉക്രൈന്‍ അധിനിവേശം, പല യൂറോപ്യന്‍ രാജ്യങ്ങളെയും നിഷ്പക്ഷ നിലപാടില്‍ ഒരു പുനര്‍ചിന്തനം നടത്താന്‍ പ്രേരിപ്പിക്കുന്നു. ആണവശക്തികള്‍ക്കൊപ്പം ചേരാന്‍ ചെറുരാജ്യങ്ങളെ ഈ യുദ്ധം പ്രേരിപ്പിക്കുന്നു. ഇത് നാറ്റോ വിപുലീകരണത്തെ സഹായിക്കുന്നതാണ്.
നോര്‍ഡിക് രാജ്യങ്ങളായ ഫിൻലൻഡും സ്വീഡനും നാറ്റോ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞു. തുര്‍ക്കി ഫിൻലൻഡിന്റേയും സ്വീഡന്റേയും നാറ്റോ അംഗത്വത്തെ പിന്തുണയ്ക്കില്ല. ഇതുമാത്രമല്ല തുർക്കി ചെയ്യുന്നത്. ഫിൻലൻഡിന്റേയും സ്വീഡന്റേയും നാറ്റോ പ്രവേശത്തെ എതിര്‍ക്കുക മാത്രമല്ല, മറ്റുള്ളവരെ അവര്‍ക്കെതിരെ ചേരിതിരിക്കുകയും ചെയ്യുന്നു.