ഷൊർണൂർ: കുളപ്പുള്ളി എം.പി.എം.എം.എസ്.എൻ ട്രസ്റ്റ് കോളേജിൽ 2022-2023 അദ്ധ്യയന വർഷത്തെ ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപ ഒഴിവുണ്ട്.
ഹിന്ദി വിഭാഗത്തിലേക്ക് 23ന് രാവിലെ 10 മണിക്കും ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗത്തിലേക്ക് 24ന് രാവിലെ 11 മണിക്കും ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിലേക്ക് 25ന് രാവിലെ 10 മണിക്കും അഭിമുഖം നടത്തും. അപേക്ഷകർ തൃശൂർ കോളേജ് വിദ്യാഭ്യാസ ഉപ മേധാവിയുടെ കാര്യാലയത്തിൽ ഗസ്റ്റ് അദ്ധ്യാപക പാനലിൻ രജിസ്റ്റർ ചെയ്തവരായിരിക്കണം. അപേക്ഷകൾ www.sncshoranu.edu എന്ന വെബ് സൈറ്റിൽ ലഭിക്കും.