SignIn
Kerala Kaumudi Online
Friday, 20 September 2024 9.11 PM IST

ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ല, ജനക്ഷേമ സഖ്യത്തിന്റെ നിലപാട് യു ഡി എഫിന് ഗുണം ചെയ്യുമെന്ന് വി ഡി സതീശൻ

Increase Font Size Decrease Font Size Print Page
vd-satheeshan

തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പിലെ ട്വന്റി ട്വന്റി ആം ആദ്‌മി പാർട്ടി സഖ്യത്തിന്റെ നിലപാട് യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.

കേരളത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനവും പൂട്ടാൻ പാടില്ലെന്ന നിലപാടാണ് യു.ഡി.എഫിനുള്ളത്. അതുകൊണ്ട് ട്വന്റി ട്വന്റി സഖ്യത്തിന്റെ നിലപാട് ഞങ്ങളെ ഒരു തരത്തിലും ബാധിക്കില്ല. മറിച്ച് ഗുണകരമായി മാറും. മുൻപ് ട്വന്റി ട്വന്റിക്ക് വോട്ടുചെയ്ത എല്ലാവരും ഇത്തവണ യു.ഡി.എഫിന് വോട്ടുചെയ്യും. ഭരണവിരുദ്ധ വോട്ടുകൾ ഭിന്നിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഒരു മുന്നണിയെയും പിന്തുണയ്ക്കുന്നില്ലെന്ന് ട്വന്റി ട്വന്റി- ആം ആദ്‌മി സഖ്യം ഇന്ന് വ്യക്തമാക്കിയിരുന്നു. . ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം ജേക്കബ്, എഎപി സംസ്ഥാന കൺവീനർ പി സി സിറിയക് എന്നിവർ ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് നിലപാട് വെളിപ്പെടുത്തിയത്. ഏത് മുന്നണി വിജയിച്ചാലും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക നിലയിൽ മാറ്റമുണ്ടാകാൻ പോകുന്നില്ല. ഇക്കാരണത്താലാണ് ആർക്കും പിന്തുണ നൽകാത്തതെന്ന് സാബു എം ജേക്കബ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UDF, THRIKKAKKAR ELECTION, VD SATHEESHAN, TWENTY TWENTY, AAP, SABU JACOB
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.