കഴുത്ത് വേദന പ്രശ്നമായി അനുഭവപ്പെടാത്തവർ കുറവായിരിക്കും. ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് കൂടുതലായും ഈ പ്രശ്നം കാണുന്നത്. വേദനയുണ്ടാകുമ്പോൾ ആ ഭാഗത്ത് ചൂടുവെള്ളത്തിൽ തുണിമുക്കി പിടിക്കുന്നത് രക്തയോട്ടം വർദ്ധിപ്പിക്കാനും പേശികൾ അയയാനും സഹായിക്കും. ചൂട് കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കഴുത്ത് അനക്കാൻ കഴിയാത്ത അത്രയും വേദനയാണെങ്കിൽ കോഴിമുട്ടയുടെ വെള്ളയിൽ ഇന്തുപ്പും നെയ്യും ചേർത്തു ചാലിച്ച് ചൂടാക്കി കഴുത്തിൽ പുരട്ടിയാൽ ആശ്വാസം ലഭിക്കും.
എരുക്കിലയിൽ എണ്ണയും നെയ്യും പുരട്ടി ചൂടു പിടിപ്പിച്ച് കഴുത്തിൽ വച്ചു കെട്ടുന്നതും കഴുത്തു വേദന ശമിക്കാൻ സഹായിക്കും.കഴുത്ത് വേദനയുള്ളവർ തണുത്ത കാറ്റും മഞ്ഞും ഏൽക്കാതെ നോക്കണം.
കർപ്പൂരതൈലം പുരട്ടി ആവി പിടിക്കുന്നതും വേദന കുറയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |