തിരുവനന്തപുരം: ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മന്ത്രി വി.ശിവൻകുട്ടിയെ ഇന്ന് അനുമോദിക്കും. പൊതുവിദ്യാഭ്യാസ രംഗത്ത് നടത്തുന്ന സേവനങ്ങളെ മുൻനിറുത്തിയാണ് അനുമോദനം. വൈകിട്ട് 3.30ന് ആറ്റുകാൽ അംബികാ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് ട്രസ്റ്റ് ചെയർമാൻ ഡോ.കെ.സുധാരൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡന്റ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിക്കും. ഡോ. ഇന്ദ്രബാബു, കെ.ആർ.അജയൻ, ആർ.ഉണ്ണിക്കൃഷ്ണൻ, ഡോ.വി.ആർ.ജയറാം, പനവിള രാജശേഖരൻ, ശിവദാസൻ കുളത്തൂർ, ജി.വി.ദാസ്, ബദറുദ്ദീൻ, കെ.ജയകുമാർ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |