മിലാൻ: ഇറ്റാലിയൻ സെരി എ കിരീടം ഒരുപതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും എ.സി മിലാന്റെ ഷെൽഫിൽ എത്തി. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരും ചിരവൈരികളുമായ ഇന്റർമിലാനെ മറികടന്ന് കിരീടം ഉറപ്പിക്കാൻ ഒരു പോയിന്റ് മാത്രം മതിയായിരുന്ന എ.സി മിലാൻ സസ്സുവോളോയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് കീഴടക്കി സെരി എയിലെ ഒന്നാമൻമാരാവുകയായിരുന്നു. ഇന്റർ അവസാന മത്സരത്തിൽ സാംപഡോറിയയെ 3-0ത്തിന് തന്നെ കീഴടക്കിയെങ്കിലും എ.സി മിലാന് രണ്ട് പോയിന്റ് പിന്നിൽ ഫിനിഷ് ചെയ്യാനെ അവർക്കായുള്ളൂ.
2010 - 11 സീസണിന് ശേഷം ആദ്യമായാണ് എ.സി മിലാൻ സെരി എ ചാമ്പ്യൻമാരാകുന്നത്.
19-ാം തവണയാണ് എ.സി മിലാൻ ഇറ്രാലിയൻ ചാമ്പ്യൻമാരാകുന്നത്
ഇന്ററിനൊപ്പം ഏറ്റവും കൂടുതൽ കിരീടം നേടിയ ടീമുകളിൽ രണ്ടാം സ്ഥാനത്തെത്താനും എ.സി മിലാനായി.
2016ൽ ഇറ്റാലിയൻ സൂപ്പർ കപ്പ് നേടിയ ശേഷം എ.സി മിലാൻ നേടുന്ന ആദ്യ കിരീടമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |