ചെന്നൈ: വധഭീഷണിയെത്തുടർന്ന് പൊലീസ് സംരക്ഷണയിൽ കഴിഞ്ഞുവന്ന ബിജെപി നേതാവ് ഒരുസംഘം ആളുകളുടെ വെട്ടേറ്റ് മരിച്ചു. ന്യൂനപക്ഷ മോർച്ച സൗത്ത് ചെന്നൈ ജില്ല പ്രസിഡന്റ് ബാലചന്ദ്രറാണ് ബൈക്കിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം.
ബാലചന്ദറിന് ക്രിസ്ത്യൻ സംഘടനകളിൽ നിന്ന് വധഭീഷണി നിലവിലുണ്ടായിരുന്നു. അതിനാൽ സംരക്ഷണത്തിന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം ചായ കുടിയ്‌ക്കാൻ പോയ തക്കത്തിന് മൂന്ന് ബൈക്കുകളിലായെത്തിയ ആറംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. ബാലചന്ദർ മരിച്ചെന്ന് ഉറപ്പാക്കിയ ശേഷമാണ് ആക്രമികൾ മടങ്ങിയത്. ഉടൻ അടുത്തുളള രാജീവ് ഗാന്ധി ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.