കൊട്ടിയം: അയത്തിൽ സാഹിത്യ വിലാസിനി വനിതാവേദിയും എൻ.എസ് ആശുപത്രിയും സംയുക്തമായി സാഹിത്യ വിലാസിനി ലൈബ്രറി ഹാളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ഇ.എൻ.ടി, ഗൈനക്കോളജി, ദന്തൽ വിദഗ്ദ്ധർ പങ്കെടുത്തു. കോർപ്പറേഷൻ പൊതുമരാമത്തു സ്ഥിരം സമിതി ചെയർമാൻ ജി. ഉദയകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീകല അദ്ധ്യക്ഷയായി. ലൈബ്രറി ഭാരവാഹികളായ കെ.എം. ഭാസ്കരൻ നായർ, എസ്. എം. മുഹമ്മദ് ഷരീഫ്, ചിറ്റടി രവി തുടങ്ങിയവർ നേതൃത്വം നൽകി. വനിതാവേദി സെക്രട്ടറി ഇന്ദു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |