SignIn
Kerala Kaumudi Online
Thursday, 26 September 2024 4.40 AM IST

'അവൾ ഏറ്റവും മികച്ചവളാണ്, ഇത് ഞങ്ങളുടെ ജീവിതത്തിലെ മാന്ത്രിക സീസണാണ്'; മകളെക്കുറിച്ച് നിക് ജൊനാസ്

Increase Font Size Decrease Font Size Print Page
priyanka

നടി പ്രിയങ്ക ചോപ്രയും ഗായകൻ നിക് ജൊനാസും അടുത്തിടെയാണ് ഒരു കുഞ്ഞിനെ വരവേറ്റത്. വാടക ഗർഭപാത്രത്തിലൂടെയാണ് താരദമ്പതികൾ മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജോനാസ് എന്നാണ് കുട്ടിയ്ക്ക് നൽകിയ പേര്.

തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ദമ്പതികൾ മുമ്പ് പറഞ്ഞിരുന്നു. കഴിഞ്ഞ മാതൃദിനത്തിലാണ് പ്രിയങ്ക ആദ്യമായി കുട്ടിയുടെ ചിത്രം ആരാധകരുമായി പങ്കുവച്ചത്. കുഞ്ഞിനെ മാറോടണച്ചു പിടിച്ചിരിക്കുന്ന പ്രിയങ്കയും തൊട്ടടുത്തായി നിൽക്കുന്ന ഭർത്താവുമാണ് ചിത്രത്തിലുള്ളത്. കുട്ടിയുടെ മുഖം ഹാർട്ട് ചിഹ്നം വച്ച് മറച്ചിരുന്നു.

അമ്മയെന്ന നിലയിൽ പ്രിയങ്ക തന്നെ അതിശയിപ്പിക്കുന്നെന്ന് നിക് മുൻപ് പറഞ്ഞിരുന്നു. 100 ദിവസം മകൾ എൻഐസിയുവിൽ ആയിരുന്നപ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രിയങ്ക മുൻപ് വെളിപ്പെടുത്തിയിരുന്നു.

നിക് ജോനാസ് കുഞ്ഞിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 'അവൾ ഏറ്റവും മികച്ചവളാണ്. ഇത് ഞങ്ങളുടെ ജീവിതത്തിലെ ഒരു മാന്ത്രിക സീസണാണ്. അവൾ വീട്ടിലുള്ളത് ഒരു അനുഗ്രഹമാണ്. ഇത് അതിശയകരമാണ്. അവൾക്ക് ഒരു ചെറിയ ഹൃദയമുണ്ട്' നിക്ക് പറഞ്ഞു. ഇടയ്ക്ക് അവൾ 'വയലൻറാകുമെന്നും നിക് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NICK JONAS, PRIYANKA CHOPRA, MALTI MARIE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.