ഇത്തവണ പുഞ്ചക്കരി ഷാപ്പിലേക്കാണ് ചങ്കത്തിമാരുടെ യാത്ര. പതിവ് പോലെ കള്ളു കുടിയിൽ തന്നെയാണ് തുടക്കം. നല്ല മഴയുള്ള സമയത്ത് നാടൻ കള്ളും ഷാപ്പിലെ ഫുഡും കഴിക്കാൻ ആരാണ് കൊതിക്കാത്തത്. ഇത്തവണ ചങ്കത്തിമാരുടെ യാത്രയും ചെറിയ മഴയത്താണ്. രസകരമായ കാഴ്ചകളും ചങ്കത്തിമാരുടെ വിശേഷങ്ങളും കാണാം.
വരാൽ ഫ്രൈയാണ് ഇവിടെത്തെ പ്രധാന ഐറ്റം. ഞണ്ട്, കണവ, കൊഞ്ച്, കപ്പ, പൊറോട്ട, മുയൽ ഫ്രൈ, നെയ്മീൻ തലക്കറി, ചൂരക്കറി, അപ്പം, ചോറ്, ബീഫ് ഫ്രൈ, പോർക്ക്, ചിക്കൻ പെരട്ട് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്ത് കുടുംബസമേതം ആളുകൾ എത്തുന്ന പ്രശസ്തമായ ഷാപ്പാണ് പുഞ്ചക്കരി. പ്രകൃതിമനോഹരമായ കാഴ്ചകളും നല്ല അന്തരീക്ഷവുമൊക്കെയായി ഇവിടെയെത്തുന്നവരുടെ മനസ് പുഞ്ചക്കരി കീഴടക്കുമെന്നതിൽ സംശയമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |