ദുബായ്: എവറസ്റ്റ് കീഴടക്കുന്ന ആദ്യ എമിറാത്തി വനിതയായി നയ്ല അൽ ബലൗഷി. പ്രശസ്ത പർവതാരോഹകൻ സയീദ് അൽ മെമാരിയുടെ ഭാര്യയാണ് നയ്ല. ഭർത്താവിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അവർ എവറസ്റ്റ് കീഴടക്കാൻ തീരുമാനിച്ചത്.
Nayla Al Baloushi becomes first #Emirati #woman to scale Mount Everest! Congratulations, Nayla on this inspiring achievement.
— UN Women in UAE (@unwomenuae) May 26, 2022
Via @TheNationalNews https://t.co/ApCmxXTqVO
സയീദ് രണ്ട് തവണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ട്. ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ അറബ് ദമ്പതികളും ഇവരായി. പത്ത് ദിവസം കൊണ്ടാണ് ഇവർ എവറസ്റ്റിന് മുകളിലെത്തിയത്.
തന്റെ നേട്ടം മറ്റ് അറബ് വനിതകൾക്കും പ്രചോദനമാകുമെന്നാണ് നയ്ല പറയുന്നത്. രണ്ട് വർഷം മുമ്പാണ് ഇവർ പർവതാരോഹണം തുടങ്ങുന്നത്.
എന്നാൽ മൂന്ന് മാസം മാത്രം മുമ്പാണ് എവറസ്റ്റ് കീഴടക്കണമെന്ന മോഹം നയ്ലയുടെ മനസിൽ ഉദിക്കുന്നത്. ഭർത്താവിനൊപ്പം ചില പർവതങ്ങൾ ഇവർ കയറിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പാകിസ്താനിലെ ബ്രോഡ് പീക്ക് കീഴടക്കാൻ നയ്ല ശ്രമിച്ചിരുന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. 2020ൽ തുർക്കിയിലെ ഗ്രേറ്റർ അരാരത്ത്, യുക്രെയിനിലെ മൗണ്ട് കാമറൂൺ, മൗണ്ട് ഹോവർല എന്നിവ നയ്ല കീഴടക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |