SignIn
Kerala Kaumudi Online
Thursday, 19 September 2024 8.33 PM IST

ഒരേ ഗ്ലാസിൽ ചായ, ഒരേ പാത്രത്തിൽ ആഹാരം; വിവാഹം പാർക്കിൽ വച്ച്,​ അതിഥികൾക്ക് നൽകിയത് രസഗുളയും പെപ്‌സിയും; ത്രില്ലടിപ്പിക്കുന്ന ഒരു പ്രണയകഥ

Increase Font Size Decrease Font Size Print Page
love

ഒരു ഗ്ലാസിൽ ചായ പരസ്പരം പങ്കുവച്ച് കുടിക്കുന്ന യുവാവിന്റെയും യുവതിയുടെയും ചിത്രമാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. ഈ കാലത്തും ഇത്രയും മനോഹരമായ പ്രണയമുണ്ടോയെന്നാണ് പലരും ചോദിക്കുന്നത്. ഒരു ഗ്ലാസിലെ ചായ പങ്കിടൽ മാത്രമല്ല ഇവരുടെ പ്രണയത്തെ വ്യത്യസ്തമാക്കുന്നത്. ഇരുവരും ഒരേ പാത്രത്തിൽ നിന്നാണ് ആഹാരം കഴിക്കുന്നതെന്നതു കൂടി കേൾക്കുമ്പോഴാണ് ആ പ്രണയത്തിന്റെ മാധുര്യം കൂടുതൽ വെളിപ്പെടുന്നത്.

ഫോട്ടോ ജേണലിസ്റ്റും എഴുത്തുകാരനും കോളമിസ്റ്റുമായ മായങ്ക് ഓസ്റ്റണ്‍ സൂഫി തന്റെ 'ദ ഡല്‍ഹിവാല' ഇന്‍സ്റ്റഗ്രാം പേജിൽ ഇരുവരുടെയും ചിത്രം പങ്കിട്ടതോടെയാണ് രാജ്യം മുഴുവൻ ഈ ദമ്പതികളെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങിയത്.

ഡല്‍ഹിയിലെ സരായ കാലെ ഖാനിലെ ചായക്കടയിലാണ് ഒരേ ഗ്ലാസില്‍ ചായ കുടിക്കുന്ന യുവാവിനേയും യുവതിയേയും മായങ്ക് കണ്ടത്. പരസ്പരം നാണത്തോടെ ചായ പങ്കിടുന്ന ദൃശ്യം ഒട്ടും വൈകാതെ മായങ്ക് ക്യാമറയിലാക്കി. പിന്നാലെ അവരുടെ പ്രണയകഥയും ചോദിച്ചറിഞ്ഞു. 21കാരനായ അഫ്സലും 19കാരിയായ സബീനയും കഴിഞ്ഞ വർഷമാണ് വിവാഹിതരാകുന്നത്.

ഇരുവരും നല്ല ഒന്നാന്തരം ചായ പ്രേമികളും. ഒന്നിച്ച് ചായ കുടിക്കുമ്പോഴെല്ലാം ഒരേ ഗ്ലാസിൽ നിന്നാണ് കുടിക്കുന്നത്. അങ്ങനെ ചെയ്യുമ്പോൾ സന്തോഷം തോന്നും. കാരണം ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നുവെന്നാണ് അഫ്സൽ പറയുന്നത്.

ഇവരുടെ വിവാഹത്തിനും അല്പം പ്രത്യേകതകളുണ്ട്. കൂലിപ്പണിക്കാരനായ അഫ്സലിന് മകളെ കെട്ടിച്ചുകൊടുക്കാൻ സബീനയുടെ വീട്ടുകാർ ഒരുക്കമായിരുന്നില്ല. കുട്ടിക്കാലം മുതൽ ഒന്നിച്ചറിയുന്നവരാണ്. 2019ലെ ഒരു യാത്രയ്‌ക്കിടയിലാണ് ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടത്.

വീട്ടുകാർ എതിർത്തെങ്കിലും പ്രണയം ഉപേക്ഷിക്കാൻ സബീനയും അഫ്സലും തയ്യാറായില്ല. ഒടുവിൽ ഒരു പാർക്കിൽ വച്ച് ഇരുവരും മാലയിട്ട് വിവാഹിതരായി. അടുത്ത സുഹൃത്തുക്കൾ പങ്കെടുത്ത വിവാഹത്തിൽ രസഗുളയും പെപ്‌സിയുമായിരുന്നു വിഭവങ്ങൾ.

വിവാഹശേഷം വീട്ടിൽ നിന്നും പുറത്താക്കിയതോടെ വാടകയ്‌ക്ക് വീടെടുത്ത് താമസം ആരംഭിച്ചു. വിവാഹം കഴിഞ്ഞതോടെ ജീവിതത്തിലും ചില മാറ്റങ്ങൾ വന്നുവെന്നാണ് അഫ്‌സൽ പറയുന്നത്. കൂടുതല്‍ കഠിനമായി അധ്വാനിക്കാന്‍ തുടങ്ങി. 300 രൂപയാണ് ഒരു ദിവസത്തെ വരുമാനം. അതുകൊണ്ട് ഒരു കുടുംബം നടത്താനാകില്ല. ഇപ്പോള്‍ കഠിനമായി ജോലി ചെയ്യേണ്ടതുണ്ട്.

അഫ്സലിന്റെ ഹെയർസ്റ്റൈലും സംസാരരീതിയുമാണ് സബീനയ്ക്ക് പ്രിയം. സബീനയുടെ സ്വഭാവവും ദുപ്പട്ട ധരിക്കുന്ന ശീലവും അഫ്‌സലിനും ഇഷ്ടമാണ്. വൈകിട്ടത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ഭാര്യയെ സഹായിക്കാൻ അഫ്‌സൽ കൂടാറുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും തങ്ങൾക്കിടയിൽ ചെറിയ പിണക്കക്കങ്ങളുണ്ടാകാറുണ്ടെന്ന് ചെറുചിരിയോടെ സബീനയും പറയുന്നു.

A post shared by Mayank Austen Soofi (@thedelhiwalla)

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KAUTHUKAM, PRANAYAM, LOVE, LOVE STORY, WEDDING, COUPLES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.