കോഴിക്കോട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തിയ സംസ്ഥാനതല നാടക മത്സരത്തിൽ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അവതരിപ്പിച്ച 'അവാർഡ് ' എന്ന നാടകത്തിന് മൂന്ന് പുരസ്കാരങ്ങൾ ലഭിച്ചു.
മികച്ച രണ്ടാമത്തെ നാടകം, മികച്ച നടൻ, മികച്ച ബാല താരം എന്നിവ 'അവാർഡി 'നാണ് ലഭിച്ചത്.സിനിമ രംഗത്ത് പ്രവർത്തിക്കുന്ന ടി സുരേഷ്ബാബുവാണ് മികച്ച നടൻ.മാസ്റ്റർ ആദർശ് പി ആനന്ദ് ആണ് മികച്ച ബാലനടൻ. കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ നടന്ന നാടക മത്സരത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 14 നാടകങ്ങൾ അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |