തൃശൂർ : വെസ്റ്റ് നൈൽ പനി ബാധിച്ച് മദ്ധ്യവയസ്കൻ മരിച്ച സംഭവത്തിൽ കൂടുതൽ പേർക്ക് രോഗ ലക്ഷണം കണ്ടെത്താനായിട്ടില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. പട്ടിക്കാട് പാണഞ്ചേരി പയ്യനം കാളക്കുന്ന് പുത്തൻ പുരക്കൽ വീട്ടിൽ ജോബി (47) വെസ്റ്റ് നൈൽ ബാധിച്ച് മരിച്ചത്. പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രത്യേക ജാഗ്രത പുലർത്തുന്നുണ്ട്. മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ എടുത്ത തീരുമാനപ്രകാരം നടപടികൾ ആരംഭിച്ചു. ഇതിനിടെ 20 ദിവസത്തോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി എട്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചതായുള്ള ബന്ധുക്കളുടെ പരാതി ആരോഗ്യ വിഭാഗത്തിന് ലഭിച്ചിട്ടില്ലെന്നും ഡി.എം.ഒ വ്യക്തമാക്കി. കൊടകരയിൽ മുതിർന്നവർക്ക് നൽകുന്ന വാക്സിൻ കുട്ടികൾക്ക് നൽകിയതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയതായി ഡി.എം.ഒ പറഞ്ഞു. എൻജിനിയറിംഗ് കോളേജിലെ ഷിഗല്ലയിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.എസ്.യു പിറന്നാൾ ആഘോഷിച്ചു
തൃശൂർ : കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 65ാമത് കെ.എസ്.യു സ്ഥാപകദിനം ആഘോഷിച്ചു. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, ടി.വി.ചന്ദ്രമോഹൻ, ജോൺ ഡാനിയേൽ , രാജേന്ദ്രൻ അരങ്ങത്ത്, എ.പ്രസാദ്, ബിജോയ് ബാബു, സജീവൻ കുരിയിച്ചിറ, കല്ലൂർ ബാബു, ജെയ്ജൂ സെബാസ്റ്റ്യൻ, അഡ്വ.ഒ.ജെ.ജനീഷ് , അഡ്വ.ശ്യാം കുമാർ, വിഷ്ണു ചന്ദ്രൻ, മുഹമ്മദ് സറൂഖ്, സച്ചിൻ പ്രദീപ്, യദുകൃഷ്ണ, നിതിഷ് , ജിനേഷ്, മുഹമ്മദ് ഫായിസ്, എബിമോൻ തോമസ്, മുഹമ്മദ് ആസിഫ്, റെയ്ഹാൻ, അലവി ദേശമംഗലം എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |