തിരുവനന്തപുരം: പങ്കാളിത്ത വനപരിപാലനത്തിന് പ്രഥമ പരിഗണന നൽകുമെന്ന് പുതിയ വനം മേധാവിയായി ചുമതലയേറ്റ ബെന്നിച്ചൻ തോമസ് പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും പരിഗണന നൽകും. ഇതുമായി ബന്ധപ്പെട്ട് അഞ്ചുവർഷം കൊണ്ട് നടപ്പാക്കാവുന്ന 620 കോടിയുടെ പദ്ധതി വനം വകുപ്പ് ആവിഷ്കരിച്ചിട്ടുണ്ട്. ഇതിനൊപ്പം പത്തുവർഷത്തേക്കുള്ള 1150 കോടിയുടെ മറ്റൊരു പദ്ധതിയും ആസൂത്രണ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. 1977ന് മുമ്പ് വനഭൂമി വനേതര ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരുടെ ഭൂമി സംബന്ധമായ പരാതികൾക്ക് പരിഹാരം കാണാനും നടപടി സ്വീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |