മലയാള സിനിമയിലേക്ക് വീണ്ടും വരാൻ ഒരുങ്ങുകയാണ് കന്നട താരം പ്രേമ. വർഷങ്ങൾക്കു മുൻപ് മോഹൻലാലിനെ നായകനാക്കി സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത ദ പ്രിൻസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയ താരമാണ് പ്രേമ. ദൈവത്തിന്റെ മകൻ സിനിമയിൽ ജയറാമിന്റെ നായികയായും അഭിനയിച്ചു. പിന്നീട് മലയാളത്തിൽ അഭിനയിച്ചില്ല. 2006 ൽ ബിനസുകാരൻ ജീവൻ അപ്പാച്ചുവിനെ വിവാഹം കഴിച്ച പ്രേമ വെള്ളിത്തിരയോട് വിട പറയുകയായിരുന്നു. 2016 ൽ വിവാഹ മോചിതയായ പ്രേമ തെലുങ്കിലും കന്നടയിലും ഇപ്പോൾ സജീവമാണ് . കന്നടയിൽ വെഡ്ഡിംഗ് ഗിഫ്റ്റ് എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. മലയാളത്തിനൊപ്പം തമിഴിലും അഭിനയിക്കാനാണ് പ്രേമയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |