2022 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ സ്റ്റഡീസ് (ഡി.ടി.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2022 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി (ഡ്രഗ് ഡിസൈൻ ആന്റ് ഡെവലപ്പ്മെന്റ്) പരീക്ഷാപ്രാക്ടിക്കൽ ജൂൺ 8 മുതൽ 15 വരെ അതാത് കോളേജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
ഒന്നാം സെമസ്റ്റർ ബി.എഡ് (റെഗുലർ - 2021 അഡ്മിഷൻ - 2019 സ്കീം, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2019 & 2020 അഡ്മിഷൻ - 2019 സ്കീം), ജൂൺ 2022 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ജൂൺ 13, 150 രൂപ പിഴയോടെ ജൂൺ 16, 400 രൂപ പിഴയോടെ ജൂൺ 18 വരെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് (പഞ്ചവത്സരം) ബി.എ.എൽ.എൽ.ബി ജൂൺ 2022 (മേഴ്സിചാൻസ് - 2011 സ്കീം - 2011 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂൺ 10, 150 രൂപ പിഴയോടെ ജൂൺ 15, 400 രൂപ പിഴയോടെ ജൂൺ 17 വരെയും ഒഫ്ലൈനായി അപേക്ഷിക്കാം.
യോഗ്യത സർട്ടിഫിക്കറ്റ്
2012, 2013, 2014 വർഷങ്ങളിൽ കേരളസർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ വിവിധ കോഴ്സുകളിൽ ചേർന്നവർ സമർപ്പിച്ച യോഗ്യത സർട്ടിഫിക്കറ്റുകൾ 2022 ജൂൺ 6 മുതൽ 10 വരെയുളള ദിവസങ്ങളിൽ ഫീസ് കുടിശ്ശിക ഒടുക്കി കൈപ്പറ്റണം. ഫോൺ: 9400040838
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |