അനശ്വര രാജന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാവുന്നു. ബോൾഡ് ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെടുന്നത്. പതിവുപോലെ വസ്ത്രത്തിന്റെ പേരിൽ പുതിയ ചിത്രങ്ങളും സൈബർ ആക്രമണം നേരിടുന്നുണ്ട്. ബാലതാരമായി വെള്ളിത്തിരയിലേക്ക് എത്തിയ അനശ്വര 2019ൽ തണ്ണീർമത്തൻ ദിനങ്ങളിലെ കീർത്തി എന്ന നായിക വേഷത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി. ഉദാഹരണ സുജാത ആണ് അനശ്വരയുടെ ആദ്യ ചിത്രം. വാങ്ക്, ആദ്യരാത്രി, സൂപ്പർ ശരണ്യ, അവിയൽ എന്നിവയാണ് മറ്റു ചിത്രങ്ങൾ. ബോളിവുഡ് നടൻ ജോൺ എബ്രഹാം നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം മൈക്ക് ആണ് റിലീസിന് ഒരുങ്ങുന്ന സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |