തിരുവനന്തപുരം:ഫിഷറീസ് വകുപ്പിനു കീഴിലുള്ള 'സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമൺ (സാഫ്)' മുഖാന്തരം തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു.എഫ്.എഫ്.ആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം.രണ്ടു മുതൽ അഞ്ച് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി അഞ്ചുലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.20 നും 50 നും ഇടയിൽ പ്രായമുള്ള,തീരദേശ പഞ്ചായത്തുകളിൽ താമസക്കാരായിരിക്കണം അപേക്ഷകർ.
ഡ്രൈഫിഷ് യൂണിറ്റ്,ഹോട്ടൽ ആൻഡ് കാറ്ററിംഗ്, ഫിഷ് ബൂത്ത്,ഫ്ളോർമിൽ,ഹൗസ് കീപ്പിംഗ്,ഫാഷൻ ഡിസൈനിംഗ്, ടൂറിസം,ഐ.ടി അനുബന്ധ സ്ഥാപനങ്ങൾ, പ്രൊവിഷൻ സ്റ്റോർ, ട്യൂഷൻ സെന്റർ, ഫുഡ് പ്രോസസിംഗ് മുതലായ സംരംഭങ്ങൾ ഈ പദ്ധതി വഴി ആരംഭിക്കാം.
അപേക്ഷാ ഫോറം വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ നിന്നും ജില്ലയിലെ വിവിധ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും ലഭിക്കും.പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30 ന് മുൻപായി അതത് മത്സ്യഭവൻ ഓഫീസുകളിൽ സമർപ്പിക്കണമെന്ന് ജില്ലാ നോഡൽ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847907161, 9895332871.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |